10:53am 06 September 2026
NEWS
42 വയസ്സുള്ള യുവാവിന്റെ 9.5 കിലോ ഭാരമുള്ള വൃക്ക (കുമിളകൾ നിറഞ്ഞ) മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വിജയകരമായി നീക്കം ചെയ്തു.
16/01/2025  09:27 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
42 വയസ്സുള്ള യുവാവിന്റെ 9.5 കിലോ ഭാരമുള്ള വൃക്ക (കുമിളകൾ നിറഞ്ഞ) മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വിജയകരമായി നീക്കം ചെയ്തു.

കൊച്ചി : മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പാലക്കാട് സ്വദേശിയായ ശ്രീ. അബ്ദുൾ അറാഫത്തിന്റെ (42) 9.5 കിലോ ഭാരമുള്ള വൃക്ക വിജയകരമായി നീക്കം ചെയ്തു. 2024 ഡിസംബർ 2-ാം തീയതിയായിരുന്നു മൂന്നര മണിക്കൂർ നീണ്ടുനിന്ന സർജറി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ യൂറോളജിസ്റ്റ് ഡോ. സച്ചിൻ ജോസഫ്, നെഫ്രോളജിസ്റ്റ് ഡോ. മുഹമ്മദ് ഇക്ബാൽ, അനസ്തേഷ്യോളജിസ്റ്റ് ഡോ. ജോഷി ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. രണ്ടാമത്തെ വൃക്കയും നീക്കം ചെയ്ത് സുഖം പ്രാപിച്ചു വരുന്ന അബുദ്ൾ അറാഫത്ത് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുകയാണ്. ലോകത്തിൽതന്നെ ആദ്യമായാണ് ഇത്രയും സങ്കീർണമായ വൃക്ക നീക്കം ചെയ്യൽ ശസ്ത്രക്രിയ നടന്നിട്ടുള്ളത്. മെഡിക്കൽ രംഗത്ത് ഇത് ഒരു അപൂർവ്വ നേട്ടമാണ്.
പ്രസ് മീറ്റിൽ പങ്കെടുത്തവർമെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. പി.വി. ലൂയീസ്, ഡോ. സച്ചിൻ ജോസഫ്, ഡോ. മുഹമ്മദ് ഇക്ബാൽ, ഡോ. ജോഷി ജോസ്, ശ്രീ. അബ്ദുൾ അറാഫത്ത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img